എന്റെ എല്ലാമെല്ലാമായ ചക്കരക്ക് ...
നീ എന്റെ ജീവിതത്തില്‍ കടന്നു വന്നിട്ട് എത്ര നാളായി ? കഷ്ടിച്ച് ഏതാനും മാസങ്ങള്‍ മാത്രം . എനിക്ക് നീ ആരെന്നത് ഇപ്പോഴും എന്റെ മനസ്സിനെ അലട്ടുന്ന ചോദ്യം.
എന്റെ എല്ലാം എല്ലാം ആണെന്ന് പറയുന്നതാകും ശരി .ഒന്ന് മാത്രം അറിയാം.
നീ ഇല്ലെങ്കില്‍ എനിക്കൊരു ജീവിതം ഇല്ല .എന്നും ടെന്‍ഷന്‍ മാത്രം ആണ് നീ തന്നതെങ്കിലും എന്നെ ദ്രോഹിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുക എന്നത് ശീലമാക്കിയ നിന്നെ പക്ഷെ എനിക്ക് വെറുക്കാന്‍ കഴിയാതതെന്ത് കൊണ്ട് ?
നാട്ടിലായിരുന്നപ്പോള്‍ ഇതിനു മുന്‍പ് രണ്ടു പേര്‍ ഇ സ്ഥാനത്ത് ഉണ്ടായിരുന്നു.
ഓരോരുത്തര്‍ക്കും ഗ്ലാമര്‍ പോര എന്ന് തോന്നിയത് കൊണ്ടാണല്ലോ പുതിയവളെ തേടി ഞാന്‍ വന്നത് . എന്നാലും നീ വിദേശത്ത് ആണെങ്കിലും ഗ്ലാമര്‍ ഉണ്ടെങ്കിലും സ്വഭാവം മറ്റേതു തന്നെ.
നീ എന്നെ ഇങ്ങോട്ട് തേടി വന്നതാണോ ? ഹേ അല്ല. ഞാന്‍ അങ്ങോട്ട് തേടി വരുകയയിരുന്നല്ലോ. ആദ്യം കണ്ട മാത്രയില്‍ തന്നെ ഇഷ്ടപ്പെട്ടു. ഇവള്‍ എനിക്കുള്ളത് തന്നെ . ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. കിട്ടാന്‍ വേണ്ടി മനസ്സുരുകി പ്രാര്‍ത്ഥിച്ചു . എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടത് കൊണ്ടോ അതോ *നിന്നെ എനിക്ക് കൈ പിടിച്ചു തന്ന ആ നല്ല മനുഷ്യന്റെ* കഷ്ടകാലതിനാണോ എന്നറിയില്ല നീ എന്റെതും ഞാന്‍ നിന്റെത് മാത്രവും ആയി .
-- എന്റേത് മാത്രം എന്റേത് മാത്രം എന്ന് മനസ്സില്‍ ഉരുവിട്ട് കൊണ്ട് നിന്നോട് ഞാന്‍ കാണിച്ച അത്മാര്‍ത്ഥത ...
അതില്‍ തരിമ്പിനു പോലും വില കൊടുക്കാതെ നീ എന്നോട് കാണിച്ച വഞ്ചന...
നിന്നോട് അടുത്തപ്പോള്‍ ആണ് അറിഞ്ഞത്..എന്നെ പോലെ ഹതഭാഗ്യരായ നിരവധി പേര്‍ നിന്റെ വലയില്‍ കുടുങ്ങിയിട്ടുണ്ടെന്നു. ആദ്യമൊക്കെ വിഷമം തോന്നി.
പിന്നെ പതുക്കെ പൊരുത്തപെട്ടു..അങ്ങനെ അല്ലെ വിവേകമുള്ളവര്‍ ചെയ്യൂ..നീ ഓര്‍ക്കുന്നില്ലേ ? ഇന്റര്‍നെറ്റ് വഴിയായിരുന്നു തുടക്കം. അന്നൊരു സായം സന്ധ്യയില്‍..ഞാന്‍ ഇന്റര്‍നെറ്റിന്റെ ആഴക്കയങ്ങളിലേക്ക് മുങ്ങാം കുഴി ഇടുന്ന സമയം. ദൂരെ കണ്ടു.. ഒരു മിന്നല്‍ പോലെ. നിന്നെ . ..ഓടി അടുത്ത് വന്നത് ഓര്‍ക്കുന്നുവോ?.
എന്നെയും പ്രതീക്ഷിച്ചെന്ന പോലെ നീ നില്‍ക്കുന്നു.
ഒന്നും ആലോചിച്ചില്ല. ആവശ്യം നമ്മുടെതല്ലേ ?
കേറി മുട്ടി. അപ്പോഴാണ് അറിയുന്നത് നീ എന്റെ വരവും കാത്തിരിക്കുകയായിരുന്നു. എന്ന്. മുജ്ജന്മബന്ധം എന്നൊക്കെ പറയുന്നത് ഇതിനാണോ എന്ന് ഞാന്‍ ആദ്യം സംശയിച്ചത് അന്നായിരുന്നു. പിന്നീടങ്ങോട്ട് ഫോണ്‍ വിളിയും ഈ മെയില്‍ സന്ദേശവും .
എന്നെ സ്വന്തമാക്കാന്‍ നിനക്ക് എന്ത് ആവേശമായിരുന്നു. എനിക്ക് നിന്നെയും...
ആവശ്യം എനിക്കും നിനക്കും ഒരു പോലായിരുന്നല്ലോ. നമ്മള്‍ ഒന്നായ ദിവസം.
അത് ഞാന്‍ നമ്മള്‍ ഒരു ആഘോഷമാക്കുകയായിരുന്നു. ഓര്‍ക്കുന്നുവോ ?
കൂട്ടുകാരെയും വീട്ടുകാരെയും എല്ലാം വിളിച്ചറിയിച്ചു . അന്നത്തെ ദിവസം മറക്കാനാവാത്ത ഒരു ഉല്‍സവമാക്കി.
നമ്മുടെ മധുവിധു കാലഘട്ടം .അതായിരുന്നു കൂടുതല്‍ സുന്ദരം. പരസ്പരം അടുത്തറിഞ്ഞ്. കൂടുതല്‍ നിബന്ധനകള്‍ ഒന്നും ഇല്ലാതെ, എനിക്കെന്ത് രസമായിരുന്നു. നിനക്കും അങ്ങനെ തന്നെ ആയിരിക്കും എന്നാ ഞാന്‍ കരുതിയത്. പക്ഷെ ...എന്നേക്കാള്‍ പ്രായം കൂടുതല്‍ ഉണ്ട് നിനക്കെന്നു ഞാന്‍ അറിഞ്ഞത് നമുക്കിടയില്‍ ലേശം വിള്ളല്‍ ഉണ്ടാക്കിയോ ?
ഹേ എനിക്കങ്ങനെ തോന്നിയിട്ടില്ല. ബഹുമാനം കൂടിയിട്ടെ ഉള്ളൂ..നിന്നെ കിട്ടിയതിനു ശേഷം ഇന്നുവരെ ഞാന്‍ രാവിലെ എണീറ്റാലും കിടക്കുന്നതിനു മുന്‍പും ഒന്ന് മാത്രമേ പ്രാര്‍ത്ഥിച്ചിട്ടുള്ളൂ.. എന്റെതായ കാരണത്താല്‍ നിന്നെ എനിക്ക് നഷ്ടപ്പെടരുതെ എന്ന് മാത്രം. എന്നും എന്റെ ടെന്‍ഷന്‍ നിന്നെ കുറിച്ച് മാത്രം ആയിരുന്നു. ഇന്നലത്തെ എന്റെ നിന്നോടുള്ള പെരുമാറ്റം ശരിയായോ.. നാളെ എങ്ങനെ പെരുമാറണം ?
എന്നൊക്കെ ഓര്‍ത്തു ഉറക്കം കിട്ടാറില്ലായിരുന്നു.
അല്ല എനിക്ക് വേറെ ചിന്തിക്കാനായി സ്വന്തം എന്ന് പറയാന്‍ മറ്റൊന്നും ഇല്ലായിരുന്നല്ലോ..ആദ്യം മുതലേ എനിക്കറിയാമായിരുന്നു. ഇതൊരു ശാശ്വതമായ ബന്ധം അല്ല എന്ന്.
ആദ്യം സംസാരിച്ചപ്പോഴേ നമ്മള്‍ തമ്മില്‍ പിരിയില്ല എന്നായിരുന്നല്ലോ കണ്ടീഷന്‍.
പക്ഷെ രണ്ടു പേരുടേയും മനസ്സില്‍ മറ്റൊന്നയിരുന്നില്ലേ? ഇവനെക്കാള്‍ കേമനെ കിട്ടിയാല്‍ ഇവനെ തട്ടാം എന്ന് നീയും ഇവളേക്കാള്‍സുന്ദരി വന്നാല്‍ ഇവളെ വിടാം എന്ന് ഞാനും മനസ്സില്‍ ഉറപ്പിച്ചിരുന്നു. അല്ലെലും ഈ ലോകത്തില്‍ ഒരു ബന്ധവും ശാശ്വതം അല്ലല്ലോ...
എല്ലാവര്‍ക്കും അവരവരുടെ ഉയര്‍ച്ചയാണ് വലുത്.
അതിനിടയില്‍ ഈ വേണ്ടാത്ത സെന്റിമെന്‍സ് ഒക്കെ എന്തിനാ അല്ലെ ?
നമ്മള്‍ പിരിയാന്‍ ഇന്ന് പെട്ടെന്ന് തീരുമാനിച്ചതോന്നും അല്ലാലോ..
എന്നാലും ഒരു വിഷമം. പതിയെ പുത്തന്‍ കൂട്ടുകള്‍ കിട്ടുമ്പോള്‍ മാറുമായിരിക്കും അല്ലെ ?
നീയും വിഷമിക്കണ്ട.
എന്നും എന്റെ മനസ്സില്‍ ഉണ്ടാകും നീ....നിന്നെ കിട്ടിയതിനു ശേഷം എനിക്ക് ജീവിതത്തില്‍ ആകെ കിട്ടിയ സന്തോഷം എന്തായിരുന്നു ? പകലന്തിയോളം നിനക്ക് വേണ്ടി കഷ്ടപ്പെട്ട് ടെന്‍ഷന്‍ അനുഭവിച്ചു....
അവസാനം എല്ലാ മാസവും ഒന്നാം തീയതി അറേബ്യന്‍ ദിര്‍ഹത്തിന്റെ രൂപത്തില്‍
എന്റെ ബാങ്ക് അക്കൌണ്ടില്‍ നീ വന്നിരിക്കുമ്പോള്‍ മാത്രം അല്ലെ എന്റെ കഷ്ടപ്പാടിനു ഒരു അര്‍ഥം ഉണ്ടാകുന്നത് ? അല്ലെന്നു നീ പറയുമായിരിക്കും. എന്നാലും ആ ഒരു ഒന്നാം തീയതിക്ക് വേണ്ടി ആണെടീ...ഞാനടക്കമുള്ള നിന്റെ എല്ലാ കാമുകന്‍മാരും മാസം മുഴുവന്‍ നിന്റെ ആട്ടും തുപ്പും സഹിച്ച് നിന്റെ വിഴുപ്പലക്കുന്നത്.
ഇതെങ്ങനെ നിര്‍ത്തണം എന്നറിയില്ല.എഴുതുമ്പോള്‍ ഞാന്‍ അറിയാതെ വികാരാധീനനായി പോയി നീ ക്ഷമിക്കണം . എന്നെങ്കിലും നമുക്ക് വീണ്ടും കാണാം. അപ്പോള്‍ ഒരു പരിചയഭാവമെങ്കിലും കാണിക്കണേ ...
എന്നാലും എന്റെ ചക്കരേ ...
എന്ന് നിന്റെ സ്വന്തം വിനീതവിധേയന്‍
(ഒപ്പ്)
*നിന്നെ എനിക്ക് കൈ പിടിച്ചു തന്ന ആ നല്ല മനുഷ്യന്റെ* = എന്റെ ഇപ്പോഴത്തെ തൊഴിലുടമ
21 പേര്‍ വാളുവച്ചു :(:
പ്രിയപ്പെട്ടവരേ .. ബ്ലോഗ് വെറുതെ തുടങ്ങിയതാണ് . പിന്നെ പലരുടെയും നിര്‍ബന്ധപ്രകാരം ഒരു കള്ള് ചിന്ത പോസ്റ്റാം എന്ന് കരുതി . അങ്ങനെ ഇന്ന് രാവിലെ ആദ്യമായി നമ്മുടെ ഷാപ്പില്‍ അന്തിക്കള്ള് ഒഴിക്കുകയാണ് .എനിക്ക് ചെത്തിയും കുടിച്ചും ശീലമില്ലാത്തത് കൊണ്ട് എന്റെ ഷാപ്പിലെ കള്ളിന് ചിലപ്പോള്‍ അരുചി തോന്നിയേക്കാം. എന്നാലും എന്റെ ഷാപ്പില്‍ ഇതൊക്കെയേ കിട്ടു എന്ന് പ്രതീക്ഷിച്ചു മാത്രമേ നിങ്ങള്‍ വരൂ എന്നെനിക്കറിയാം.അത് കൊണ്ട് തന്നെ എനിക്ക് പ്യാടി ഇല്ല.
എന്നാലും എന്റെ ചക്കരേ ...നിങ്ങള്‍ക്കായി ഒഴിക്കുന്നു .
അറിയിപ്പ് :
വാളുവെക്കാനുള്ളവര്‍ മറ്റുള്ളവരുടെ ദേഹത്ത് ആകാതെ വാള് വെക്കേണ്ടാതാകുന്നു.
എടാ എടാ എന്തുവാടാ ഇത്...?
വയ്ച്ചുവന്നപ്പോ ഞാന്‍ കരുതി ഛെ ഇതൊരു പൈന്കിളിയനല്ലോ എന്ന് പക്ഷെ അവസാനത്തെ നിന്റെ ജോലിയെക്കുറിച്ച് പറഞ്ഞതു കണ്ടു ഞാന്‍ ഞെട്ടി... അമ്മച്ചിയാന്നെ പ്രതീക്ഷില്ല ഞാന്‍...!!
തകര്‍ത്തല്ലോ ചക്കരെ നീ ...
നല്ല ഒഴുക്കുള്ള / വായനക്കാരനെ പിടിച്ചിരുത്തുന്ന രചന നന്നായിരിക്കുന്നു...
എല്ലാവിധ ആശംസകളും...!!
സസ്നേഹം..
ഗോപി.
സലാം ഷമ്മി... സലാം..!!
ഐ ആം പ്രൌഡ് ഓഫ് യു...!!!
നിന്നോട് പറയാന്‍ പ്രത്യേകിച്ച് എനിക്ക് വാക്കുകള്‍ ഒന്നും ഇല്ലാ..!!!!
ഹി..ഹി..കൊള്ളാം ട്ടോ സംഭവം..:)
അളിയാ ഞാനും അവളുടെ വലയില്‍ കുടുങ്ങിയെടാ......
എന്നാലും എന്റെ ചക്കരേ,
കഥ പറച്ചില്‍ നന്നായിരിക്കുന്നു..
സസ്പെന്‍സ് അവസാനം വരെ നിന്നു ..
വയിച്ചപ്പോള്‍ "എന്നാലും ഷമീ "
എന്നു പലവട്ടം പറഞ്ഞു :)
ആദ്യം ഒഴിച്ചത് കൊള്ളാം
ഇവിടെ എനിക്ക് പുലരിയാ കിട്ടിയത്
അതാവും ചെറുമധുരം ഇനിയും പോരട്ടെ...
വളരെ സന്തോഷം ഈ ഷാപ്പില്‍ ഒന്നു വരാന്‍ സാധിച്ചതിന് എല്ലാ നന്മകളും നേരുന്നു..
എടാ കുട്ടാ നീ അവളെ തത്ക്കാലം കൈവിടല്ലേ...
(നന്നായിരിക്കുന്നു എഴുത്ത് അഭിനന്ദനങ്ങള്‍)
ഞാൻ കരുതി എന്നെ പറ്റി ആണു പറയുന്നതെന്ന്...
വെറുതെ മോഹിച്ചു......
എന്നാലു കൊള്ളാം ..ഒരു സസ്പെൻസ് ഒക്കെ ഉണ്ട് ..
കൊള്ളാം, സസ്പെന്‍സ് അവസാനം വരെ കൊണ്ടുപോയി....
എല്ലാരേം നല്ല സ്മൂതായി പറ്റിച്ചു. കീപിറ്റപ് :)
വെള്ളം ചേര്‍ക്കാതെടുത്തോരമൃതിനു സമമാം
നല്ലിളം കള്ളു ചില്ലിന്‍ വെള്ളഗ്ലാസില്‍ പകര്‍ന്നങ്ങിനെ
മത്സ്യമാംസാദി കൂട്ടി സുഹൃത്തുക്കളൊത്തു മേളിപ്പതേക്കാള്‍
സ്വര്‍ല്ലോകത്തും ലഭിക്കില്ലുപരിയൊരു സുഖം
പോക വേദാന്തമേ നീ.
(സത്യമായും കട്ടതാ..... ചങ്ങമ്പുഴയുടേത്)
കൊള്ളാമല്ലോ ഷമ്മീ... വ്യത്യസ്തത ഇഷ്ടപ്പെട്ടു.
:)
നല്ല എഴുത്ത്. വിത്യസ്തമായ ഈ ശൈലി ഇഷ്ടപ്പെട്ടു.
kollam mone kollam... ninte ullil inghane oru ozhichukodupukaranundayirunnennu njhanarinjhilla... iniyum oooti ooti ozhikku.... ellarum madonmatharavatte.... Abid
ഇന്നാ പിടിച്ചോ തുരുമ്പെടുക്കാത്ത ഒരു വാള്‍...
അല്പം വൈകി പോയി ... ഷാപ്പുകള്‍ നമുക്ക് നഷ്ടപ്പെടരുതല്ലോ...?
നീ മുറ്റാനെന്നു വീണ്ടും തെളിയിച്ചിരിക്കുന്നു...
ആദ്യ സിപ്പില്‍ തന്നെ തലയ്ക്കു കയറി പിടിച്ചെടാ...
നീ തകര്‍ക്ക്... എവരി ചെത്തുകാരന്‍ ഹാസ് എ ഡേയ് ...!!!
ഈ ഷാപ്പില്‍ വരുകയും കള്ള് മോന്തി വാളുവെക്കുകയും ചെയ്ത ഗോപിയണ്ണന്‍ , ജോസ്മോന്‍ വാഴ, റെയര്‍ റോസ് , രജീഷ് , മാണിക്യം, കനല്‍, ഉഷ, ഷാരു , പ്രിയ ഉണ്ണികൃഷ്ണന്‍ , നിത്യന്‍, ശ്രീ , നരിക്കുന്നന്‍, ആബിദ്, പടക്കുതിര എന്നിവര്‍ക്കും ബാക്കി എല്ലാ മാന്യ കുടിയന്മാര്‍ക്കും എന്റെ വിനയത്തില്‍ പൊതിഞ്ഞ നന്ദി അറിയിക്കുന്നു .
ഷമ്മിയുടെ ചക്കര കൊള്ളാം കേട്ടോ :)
തുടക്കം വായിക്കുന്നോന്‍ എന്തായാലും അവസാനം വരെ വായിക്കും.... ഉറപ്പ് ;)
എഴുതുന്നത് ഷമ്മി ആയതുകൊണ്ട്
ഇങ്ങനെ എന്തെങ്കിലും ആവാനേ വഴിയുള്ളു എന്ന് മനസ്സില്‍ തോന്നിയായിരുന്നു.. :P...എന്നാലും വായിച്ച് പകുതി ആയപ്പോ ഇവന്‍ ആരുടേന്നെങ്കിലുമൊക്കെ തല്ല് ഇരന്ന് വാങുമോ എന്ന് ഒരുനിമിഷം സംശയിച്ചുപോയി :(... ഹി ഹി ഹി ;)
കഥ വായിച്ച് അഭിപ്രായം പറയാനുള്ളത്ര വെവരമൊന്നുമില്ലാ, എന്നാലും പറഞ്ഞോട്ടെ , കഥയുടെ ഇടയ്ക്ക് എവിടെയൊക്കെയോ പൊരുത്തക്കേടുകള്‍ പോലെ ... അടുത്തത് ഇതിലും കിടിലന്‍ ആകട്ടേന്ന് ആശംസിക്കുന്നു :)
എന്നലും എന്റെ ചക്കരെ ഇത്രയും പ്രതീക്ഷിചില്ല .....
സ്നെഹെ അഭിപ്രായത്തിനു നന്ദി . :) അടുത്തത് ഇനിയും നന്നാക്കാന്‍ ശ്രമിക്കാം .:)
രമ്യ , വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.:) അപ്രതീക്ഷിതമായതൊക്കെ ഇനിയും ഉടന്‍ പ്രതീക്ഷിക്കാം.
ഒരു പ്രേമലേഖനത്തിന്റെ സുഖമുണ്ടായിരുന്നു വായിക്കാന്‍. ഇനീം പോരട്ടെ അന്തിയുടെ ഒപ്പം ഇജ്ജാതി നമ്പറുകള്‍ :)
ഷമ്മീ..ആദ്യത്തെ സിപ്പില്‍ (പോസ്റ്റില്‍) തന്നെ കഴിവു തെളിയിച്ചല്ലോ...?
ആശംസകള്‍
Post a Comment