Wednesday, July 15, 2009

കാലം പോയ പോക്കേ...

ഈശ്വരാ.. ഞാന്‍ അറിഞ്ഞില്ല.എന്റെ ബ്ലോഗിന്റെ ഒന്നാം പിറന്നാള്‍ കഴിഞ്ഞോ ? ഞാന്‍ ഓര്‍ത്തില്ല. :( ഇപ്പൊ നോക്കിയപ്പോഴല്ലേ കണ്ടത് ..ജൂലൈ പതിമൂന്നു ആയിരുന്നു ആദ്യ പോസ്റ്റ്‌.ഓ പറേന്ന കേട്ടാല്‍ തോന്നും ഇവിടെ പോസ്റ്റുകളുടെ വിളയാട്ടം ആണെന്ന് .എന്തായാലും എന്റെ കള്ളുഷാപ്പില്‍ കേറി അന്തിക്കള്ള് മോന്തിയ എല്ലാ മാന്യ കുടിയന്മാര്‍ക്കും നന്ദി അറിയിച്ചു കൊള്ളട്ടെ. കൂടാതെ എല്ലാവര്ക്കും പിറന്നാള്‍ ആശംസകള്‍.ഇനീം വല്ലപ്പോഴും വന്നു നോക്കണം ട്ടാ..

28 comments:

അബ്‌കാരി said...

കാലം പോയ പോക്കേ..

വശംവദൻ said...

Happy Birthday !!

ശ്രീ said...

പിറന്നാള്‍ ആശംസകള്‍!

വര്‍ഷത്തില്‍ 2 പോസ്റ്റ്! അത്രേ പാടൂ എന്ന് തീരുമാനിച്ചിരിയ്ക്കുകയാണോ?

അബ്‌കാരി said...

ഹേയ് അങ്ങനെ ഒന്നും ഇല്ല ശ്രീ ചേട്ടാ.. ഈ ബ്ലോഗ്‌ ഒരു ആവേശത്തില്‍ തുടങ്ങിയതല്ലേ..എന്തെങ്കിലും പോസ്റ്റ്‌ ചെയ്യുക എന്ന് വച്ചാല്‍ തന്നെ നമ്മടെ കയ്യില്‍ മരുന്ന് എന്തെങ്കിലും വേണ്ടേ
വശം വദന്‍ ചേട്ടാ നന്ദി :)

മാണിക്യം said...

ബെസ്റ്റ്!യെന്തര് അബ്‌കാരി?
ഇവിടെ ചേര കയറി കിടക്കുവാണല്ലോ..:(
വാര്‍ഷികപോസ്റ്റിനു തൊട്ടു നക്കാന്‍ പോലും ഒന്നുമില്ലെ? രണ്ടു കുപ്പി എങ്കിലും എടുത്ത് വയ്ക്ക്...


മേനകാ റ്റാക്കിസില്‍ പടം മാറുന്നപോലെ അല്ലങ്കിലും വല്ലപൊഴും വല്ലതും ഒന്നു എഴുതി ഇട് .... അടുത്ത വര്‍ഷികത്തിനു പെറ്റു പെരുകുവാന്‍ വേണ്ടി ഒരു മെഴുകുതിരി കത്തിച്ചു വച്ചിട്ട് ഞാന്‍ പോകുന്നു

വാര്‍ഷികത്തിനു സര്‍വ്വവിധമംഗളങ്ങളും ആശംസിക്കുന്നു.

നന്മകള്‍ നേരുന്നു

കുമാരന്‍ | kumaran said...

പുതുവത്സരാശംസകൾ!!!
അയ്യോ....
വാർഷികാ‍ശംസകൾ..!!
മടി മാറ്റി സ്ഥിരമായി എഴുതു..

അബ്‌കാരി said...

മാണിക്യം.. നന്ദി .. മെഴുകുതിരിയുടെ വെട്ടത്തില്‍ എഴുതാന്‍ ശ്രമിക്കാം..
കുമാരേട്ടാ നന്ദി..

Sureshkumar Punjhayil said...

Vaikiya Pirannal ashamsakal... Prarthanakal...!!!

സൂത്രന്‍..!! said...

ഞാന്‍ തന്നെ പഴയ തീപൊരി

Faizal Kondotty said...

ആശംസകള്‍!

biju p said...

ബ്ലോഗര്‍ക്കും ബ്ലോഗിനും ആശംസകള്‍

അരുണ്‍ കായംകുളം said...

അറിഞ്ഞില്ല, ഇപ്പോഴാ കണ്ടത്. കഷ്ടായി പോയി
വൈകി പോയ ഒരു ആശംസ:)

Anonymous said...

Happy Birthday to you... Happy Birthday to you....

ding dong....!!!

അബ്‌കാരി said...

ഈശ്വരാ.. അനോണി ആയി വന്നു.. ബര്ത്ഡേ ആശംസിക്കുന്നോ ? കലികാലം !

എല്ലാവര്ക്കും പെരുത്ത്‌ നന്ദി :)

രാജന്‍ വെങ്ങര said...

വൈകിയെത്തി വാര്‍ഷികാശംസാ‍വാളുവെക്കുന്നു...
മെയില്‍ ഐ ഡി തന്നാല്‍ അന്തിക്കള്ളും,കരിമീന്‍ തല മൊളിഷ്യനും പിന്നെ വെള്ളേപ്പവും ചേര്‍ന്നു പോസു ചെയ്ത ഒരു ഫോട്ടൊ അയച്ചു തരാം..ഗ്രീറ്റിങ്സ് ആയി...

അബ്‌കാരി said...

രാജന്‍ ചേട്ടോ.. മെയില്‍ ഐ ഡി എന്റെ പ്രൊഫൈലില്‍ ഉണ്ടല്ലോ.. ഇതാ ഇവിടേം ഉണ്ട്
shammiknr@gmail.com

തൃശൂര്‍കാരന്‍..... said...

belated birth day wishes...

നരിക്കുന്നൻ said...

വൈകിയെത്തിയ ഈ പിറന്നാൾ ആശംസകൾ സ്വീകരിക്കുക. അന്തിക്കള്ളു പ്രതീക്ഷിച്ച് വന്നതാ... ആശംസിച്ച് പോകുന്നു. ഇനി വരുമ്പോൾ കുപ്പി നിറച്ച് വെക്കണം.

അബ്‌കാരി said...

ത്രിശൂര്‍ക്കാരാ.നരിക്കുന്നന്‍ ചേട്ടോ.. നന്ദി നന്ദി നന്ദിനി

കൊട്ടോട്ടിക്കാരന്‍... said...

ആശംസകള്‍ പറയാന്‍ വൈകിയോ..
എന്നുവച്ചു പറയാതിരിയ്ക്കുവാന്‍ പറ്റുമോ
ഒരു കുന്നോളം ആശംസകള്‍....

ഉമേഷ്‌ പിലിക്കൊട് said...

ഒരു ആശംസ വാള്..................

വെഞ്ഞാറന്‍ said...

saare, saare pOkaruthE
vaa,vaa benchilirunneeTaam,
kaLLum kappEm pOrenkil
pattEm muttEm njaan nalkaam...!

Akbar said...

പരിജയപ്പെട്ടിട്ടില്ല. അത് ഈ ആശംസകളിലൂടെ ആവട്ടെ അല്ലെ.
പുതുവത്സരാശംസകൾ!!!

സിനു said...

എന്റെയും ആശംസകള്‍...

MyDreams said...

2nd birthday aavan aayi enittum pinne post onnum ille masheeee

Readers Dais said...

Hello

പിറന്നാള്‍ ആശംസകള്‍ .......പോരട്ടെ ഒരു കുടം അന്തി ....ആന മയക്കി ഇല്ലാതെ :)

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

അപ്പോൾ ഇതിൽ വാർഷികപതിപ്പുകൾ മാത്രമേ വരികയുള്ളൂ അല്ലേ...
വൈകിയാണെങ്കിലും ആശംസകളും...ഭാവുകങ്ങളും കേട്ടൊ

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ആശംസകള്‍