Wednesday, April 28, 2010

അനസ്തേഷ്യ ആന്‍ഡ് സബ്രീന (18+)


പ്രായപൂത്രി ആയവര്‍ മാത്രം വായിക്കുക...

അനസ്തേഷ്യ എന്ന് കേള്‍ക്കുമ്പോ നിങ്ങള്‍ക്കൊക്കെ ഓപ്പറേഷന്‍ തീയേറ്ററും മുഖം മൂടിയ നേഴ്സ് മാരെയും കത്രിക പിടിച്ചു നിക്കുന്ന ഡോക്ടറെയും ആണ് ഓര്‍മ വരുന്നതെങ്കില്‍ എനിക്ക് അത് വെളുത്ത സ്കാര്‍ഫ് ഇട്ടു ഒരു കോഴിമുട്ടയുടെ ഷേപ്പില്‍ സുന്ദരമായ മുഖം മാത്രം പുറത്തു കാണിച്ചു എപ്പോഴും ചിരിച്ചു കൊണ്ട് നടക്കുന്ന ഒരു റഷ്യന്‍ പെണ്‍കുട്ടി ആണ് . എന്റെ സഹപ്രവര്‍ത്തക.അനസ്തേഷ്യ എന്നാല്‍ മരണത്തില്‍ നിന്നു തിരിച്ചു വന്നവള്‍ എന്നാണ് അര്‍ഥം.
ആള്‍ വലിയ ജാഡ ആണ് .( അത് കാണിക്കാനും മാത്രം ഉണ്ടെന്നു കൂട്ടിക്കോ ). ഇവിടത്തെ ഏതോ ഒരു അറബി പയ്യനുമായി വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്.. അതിനാല്‍ ഇപ്പൊ മതം മാറി മുസ്ലിം ആയി. ലാദനങ്കിളിനോട് ഒരു നേരിയ ചായ്‌വ് ഉണ്ടോ എന്നും എനിക്ക് ഒരു സംശയമുണ്ട്‌. കാരണം ഇടയ്ക്കിടെ യൂട്യൂബില്‍ അമേരിക്കയ്ക്കും ബുഷിനും ഒബാമയ്ക്കും ഒക്കെ എതിരെ ഉള്ള വീഡിയോസ് കാണിച്ചു എന്നെയും മതം മാറ്റി മുസ്ലിം ആക്കാന്‍ ശ്രമിക്കാറുണ്ട് :( ഹും നടന്നത് തന്നെ. എടി കൊച്ചെ.. നിങ്ങള്‍ പെണ്ണുങ്ങള്‍ക്ക്‌ മതം മാറി മുസ്ലിം ആകാന്‍ എളുപ്പമാ.. ഒരു കഷണം മുണ്ട് എടുത്തു തലേല്‍ ചുറ്റിയാല്‍ മതി. അത് പോലല്ല ഞങ്ങള്‍ ആണുങ്ങളുടെ കാര്യം. പലതും നഷ്ടപ്പെടുത്തേണ്ടി വരും :(
ആള്‍ക്ക് ഇന്ത്യന്‍ ഭക്ഷണത്തോട് പുച്ഛം ആണ് . ഐ ഡോണ്ട് ലൈക്ക് സ്പൈസി കേരള ഫുഡ് എന്ന് ഇടയ്ക്കിടെ പറയും . മൂന്നു നേരവും ഉരുളക്കിഴങ്ങ് പുഴുങ്ങി തുന്നുന്ന ഇവള്‍ക്ക് എന്തറിയാം നമ്മടെ ഭക്ഷണത്തെ കുറിച്ച് .ലഞ്ച് എന്താണ് എപ്പോള്‍ ചോദിച്ചാലും പറയും പൊട്ടാറ്റോ എന്ന്. ഇന്ന് ചിക്കന്‍ ആണെങ്കില്‍ നാളെ മീന്‍ ആയിരിക്കും അതിന്‍റെ കൂടെ .എന്തുവാ ആ ഡിഷിന്റെ പേര് എന്ന് ചോദിച്ചാല്‍ പറയും.. പൊട്ടറ്റോ!!! എടി നീ പുട്ട് എന്ന് കേട്ടിട്ടുണ്ടോ ? ഇടിയപ്പം കണ്ടിട്ടുണ്ടോ ? ദോശ എന്ന് പറഞ്ഞാല്‍ എന്താന്നു നിനക്കറിയോ ? ഇങ്ങനത്തെ നീയാണോ മലയാളികളുടെ ഭക്ഷണത്തെ പുച്ഛിക്കുന്നത്? ബ്ലാടി ഫൂള്‍ !

പറഞ്ഞ് വന്നത് സബ്രീനയെ കുറിച്ചാണ് . അനസ്തേഷ്യയുടെ കൂട്ടുകാരി. ഹോ. നിങ്ങള് കേള്‍ക്കണം! കേട്ടാല്‍ പോരാ.. കാണണം! അങ്ങനത്തെ ഒരു മൊതലാ. :( അനസ്തേഷ്യ ഹോക്കി ടീമിലെ ഗോള്‍കീപ്പര്‍ പോലെ ഡ്രസ് ചെയ്തിട്ടാണെങ്കില്‍ ഇവള്‍ ബീച്ച് വോളിയിലെ ക്യാപ്ടനെ പോലെ ആണ് ഡ്രസ്സിംഗ് :( ഇങ്ങനേം ഉണ്ടോ ഒരു വിശാലമനസ്കത! വര്‍ണിക്കാന്‍ തുടങ്ങിയാല്‍ ഞാന്‍ തറ ആകും..ഞാന്‍ എന്നല്ല ഏതു തറയും കൂതറ ആയിപ്പോകും . ആളെ ഞാന്‍ രണ്ടോ മൂന്നോ തവണയേ കണ്ടിട്ടുള്ളൂ.. ( പോരെ ? :() ഓഫീസില്‍ വന്നിട്ട് ഫാഷന്‍ ടിവി ഓര്‍മിപ്പിക്കുന്ന തരം നടത്തവും ചിരിയും ആണ്..ആഞ്ജനേയനെ വിളിച്ചു കണ്ണുമടച്ച് പ്രാര്‍ഥിച്ചാണ് ഈയുള്ളവന്‍ ആ സമയം നേരം പോക്കുന്നത്. അല്ലെങ്കില്‍ ഭയങ്കരമായി പണിയില്‍ കോണ്‍സണ്ട്രേറ്റ് ചെയ്യും. നിങ്ങള്‍ക്കൊന്നും അത് പറഞ്ഞാല്‍ മനസിലാകൂല്ല.. അനുഭവിച്ചു തന്നെ അറിയണം ആ നേരത്തെ ടെന്‍ഷന്‍ . ബ്രഹ്മന്റെ ഒരു സ്പെഷ്യല്‍ പ്രോഡക്റ്റ് ആണ് അവള്‍ :(
ഒപ്റ്റിക്കല്‍ മൗസ് പോലെ കൈകാര്യം ചെയ്യാന്‍ എളുപ്പം ഉള്ള ഒതുങ്ങിയ ഫ്രണ്ട്ഓഫിസ്. അതായത് റിസപ്ഷന്‍. (ആദ്യം നമ്മള്‍ അളവ് എടുക്കുന്നത് അതിന്‍റെ ആണല്ലോ). നോക്കിയ മൊബൈല്‍ പോലെ ഒതുങ്ങിയ ബോഡി ഷേപ്പ്.. പോപ്പികുട തുറന്ന് കമിഴ്ത്തി വെച്ചത് പോലത്തെ ബാക്ക് ഓഫീസ്. ( വേണേല്‍ ഒരു പെട്ടിക്കട തുടങ്ങാന്‍ ഉള്ള സൗകര്യം ഉണ്ട്‌ ) നാഗ്പൂര്‍ ഓറഞ്ചല്ലികള്‍ വിലങ്ങനെ വെച്ചത് പോലെ ചുണ്ടിണകള്‍ (ജ്യൂസ് അടിച്ചു കുടിക്കാന്‍ തോന്നും )
ഇന്നിപ്പോ എന്തിനാണാവോ അനസ്തേഷ്യ ഇല്ലാത്ത നേരം നോക്കി ഇവളെ കെട്ടി എടുക്കുന്നത് . അതും എന്നെ വിളിച്ചു ഞാന്‍ ഇവിടെ ഉണ്ടോ എന്ന് ഉറപ്പാക്കിയ ശേഷം ! ഞാന്‍ നോക്കുമ്പോള്‍ എല്ലാം അവള്‍ എന്നെയും നോക്കാറുണ്ടായിരുന്നു.. ഇനിയിപ്പോ "മോണിറ്ററിന്റെ മുന്നിലിരുന്നു എന്നെ നോക്കി വെള്ളമിറക്കിയിരുന്ന പൊടിമീശക്കാരനെ ഞാനും ശ്രദ്ധിച്ചിരുന്നു " എന്ന് പറയാന്‍ ആയിരിക്കുമോ ? ഹേയ്! ദൈവമേ അങ്ങനെ എങ്ങാന്‍ കേട്ടാല്‍ ബി പി കൂടി ഞാന്‍ പൊട്ടിത്തെറിച്ചു ചത്ത്‌ പോകും :(
ഇന്ന് ഭാഗ്യത്തിന് ഫ്രോക്ക്‌ കഷ്ടിച്ച് മുട്ടിന്റെ മുകളില്‍ വരെ എത്തുന്നുണ്ട്. അത്രേം ടെന്‍ഷന്‍ കുറഞ്ഞു . പക്ഷെ അത് കോമ്പന്‍സേറ്റ് ചെയ്യാന്‍ വേണ്ടി നെഞ്ചത്ത്‌ പതിവിലും ഒരിഞ്ചു താഴോട്ട് വേണെങ്കില്‍ കണ്ടോടാ എന്ന മട്ടില്‍ ഫ്രീ ഷോ ഉണ്ട്‌ :( ചതിച്ചല്ലോ ദൈവമേ !!! ഈ സിറ്റ്വേഷന്‍ എങ്ങനെ മറികടക്കും ? എന്റെ നെഞ്ചില്‍ ശിവമണി ഡ്രം വായിക്കാന്‍ തുടങ്ങി .
ഹായ് !!! അതിമനോഹരമായി ചിരിച്ചു കൊണ്ട് അവള്‍ ദൂരെ നിന്നേ വിഷ് ചെയ്തു.
ഹായ് !! ഞാന്‍ തിരിച്ചും. ശബ്ദം വന്നിരുന്നോ അതോ കാറ്റ് മാത്രമോ എന്ന് ഓര്‍മ ഇല്ല .
അവള്‍ അടുത്തേക്ക് നടന്നു വരാന്‍ തുടങ്ങി . ഞാന്‍ ചെയറില്‍ നിന്നു പതുക്കെ എണീറ്റുവോ ? ഹേയ്.. പക്ഷെ ശിവമണി ടെമ്പോ കൂട്ടിയത് എനിക്ക് ഫീല്‍ ചെയ്തു.
"നിന്റെ കൂട്ടുകാരി ഇവിടെ ഇല്ല പോയിട്ട് പിന്നെ വാ.." അത് പറയുമ്പോ എത്ര നിയന്ത്രിച്ചിട്ടും എന്റെ നോട്ടം അവളുടെ ചുണ്ടില്‍ നിന്നു വഴുതി മാറത്തേക്ക് വീണത്‌ അവള്‍ കണ്ടു :( എന്നെ അവള്‍ക്കു കുറ്റം പറയാന്‍ കഴിയില്ല കാരണം അവള്‍ ഈ നോട്ടം എത്ര കണ്ട്‌ കാണും ?
എന്റെ നോട്ടം ആസ്വദിച്ചു കൊണ്ട് അവള്‍ പറഞ്ഞു i know she is not here!!! can you do me a favour ?
ഹോ ഇത് അത് തന്നെ ! കൊച്ചെ എന്നില്‍ നിന്നും അതൊന്നും പ്രതീക്ഷിക്കണ്ട .ഞാന്‍ ആ ടൈപ്പ് അല്ല .
ദൈവമേ അവള്‍ പിന്നേം അടുത്തോട്ടു നീങ്ങി വരുകയാണല്ലോ.ഏതോ പെര്‍ഫ്യൂമിന്റെ ലഹരി പിടിപ്പിക്കുന്ന മണം! ഞാന്‍ ഒരടി പിന്നോട്ട് മാറി. എന്റെ കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു.
ഒരു zip വലിച്ചു തുറക്കുന്ന ശബ്ദം .വയറ്റില്‍ ഒരു ആളല്‍! ഹോ ഭാഗ്യം അവളുടെ തോളില്‍ തൂക്കിയ ബാഗിന്റെയാ ...ഞാന്‍ തെറ്റിദ്ധരിച്ചു :(
ആ അവസ്ഥയിലും ഇടയ്ക്ക് എന്റെ കണ്ണുകള്‍ ഒപ്റ്റിക്കല്‍ മൌസിന്റെ റൈറ്റ് ബട്ടണ്‍ തിരയുന്നുണ്ടായിരുന്നു.. ഞാനാരാ മോന്‍ !
അവള്‍ ബാഗില്‍ കയ്യിട്ടു എന്തോ എടുക്കുന്നു. പിങ്ക് നിറത്തില്‍ എന്തോ ഒരു മിന്നല്‍ പോലെ കണ്ടു. ഈശ്വരാ .. ഹിന്ദുസ്ഥാന്‍ ലാറ്റെക്സിന്റെ ആ പ്രോഡക്റ്റ്നും പിങ്ക് നിറം ആണെന്ന് കേട്ടിട്ടുണ്ട് . ഇനി അത് തന്നെ ആണോ ? ഇവള്‍ എന്തിനുള്ള പുറപ്പാടാ ?
സൂക്ഷിച്ചു നോക്കിയപ്പോള്‍ അത് ഒരു താക്കോല്‍ ആണ്.
ഓ അപ്പൊ അതാണ്‌ കാര്യം. അവക്കടെ വീടിന്റെ താക്കോല്‍ കൂട്ടുകാരിയെ ഏല്‍പ്പിക്കാന്‍ എന്റെ സഹായം വേണം ! ത്ഫൂ.. എന്റെ പട്ടി സഹായിക്കും.
വാട്ട് ?
യ്യോ ഒന്നൂല്ല ഇങ്ങനെ കുലുക്കാതെ :( ഞാന്‍ കൊടുത്തേക്കാം..
ബദലായി ഒരു മോഹിപ്പിക്കുന്ന ചിരിയും സമ്മാനിച്ച് കൊണ്ട് അവള്‍ പോയി..അവള്‍ പോയശേഷം ഒരു കൌതുകത്തിന് ഞാന്‍ ആ കീ ചെയിനിന്റെ പടം മൊബൈലില്‍ എടുത്തു. ദാ കാണ്..

കണ്ടാ..കീചെയിനില്‍ വരെ പ്രലോഭനം. ഇനി നിങ്ങള് പറ ഞാനീ പറഞ്ഞതില്‍ വല്ല തെറ്റും ഉണ്ടോ ? :(

(അംഗലാവണ്യവര്‍ണനയ്ക്ക് കുമാരേട്ടനോട് കടപ്പാട്.)

48 comments:

usha said...

തേങ്ങ ഞാന്‍ ഉടച്ചു. നന്നായ് വരും.. നല്ലതെ വരു.. എന്നാലും............വിവരണങ്ങള്‍... അയ്യെ നിക്ക് നാണാ........:P

ശ്രീ said...

ഇത് അവള്‍ക്ക് വായിയ്ക്കാന്‍ പറ്റാത്തത് ഭാഗ്യം.

Poochasannyasi said...

ഓ..ഇതൊക്കെ വെറും..എ.ബി.സി.ഡി..അല്ലാതെ, ഞാനൊക്കെ ഇങ്ങനത്തേനെ എത്രണ്ണത്തിനെ കണ്ടിരിക്കുന്നു, പുറത്തുകണ്ട ബ്രായുടെ വള്ളിവരെ അകത്ത് ഇട്ടു കൊടുത്തിട്ടുണ്ട്, പിന്നെ അതുപോലെ ......വേണ്ടാ, അതൊക്കെ പറഞ്ഞാല്‍ ഇവിട് വായിക്കുന്നവന്‍ വിചാരിക്കും ഞാന്‍ ഒരു ഫെമിനിസ്റ്റ് ആണ് എന്ന്. ഏതായാലും ഷമ്മിയുടേ വിവരണം കലക്കി, ഒറ്റ ശ്വാസത്തില്‍ വായിച്ചു, പ്രത്യ്യേകിച്ച് ആ ശരീര വര്‍ണ്ണന..ഹൊ... വയിച്ചപ്പോള്‍ തന്നെ ....എന്താ...അതൊന്നുമല്ല.....നേരില്‍ കാണുന്നതുപോലെ...

Binu.K.V said...

ഗൊള്ളാം ഗൊള്ളാം.. ഈയിടെയായി നീ വല്ലാണ്ടു ക്ഷീണിക്കുന്നുണ്ട്..ദേഹം ശ്രദ്ധിക്കണം കെട്ടോ..

കനല്‍ said...

നിക്ക് ... ഇഷ്ടായി...

നിന്റെ ഈ വിവരണം.

ഓള് പ്പം എവിടേയാടാ പഹയാ...

ജ്ജ് ആ മൊബയില്‍ നമ്പര് കിട്ടോന്ന് നോക്ക്..

രായപ്പന്‍ said...

അളിയാ.............. നിന്റെ ഓഫീസില് വല്ല പണിയും ഉണ്ടോ?.... സാലറിയൊന്നും വേണം എന്നില്ല.... ഇവള് ഇടക്കിടക്ക് വന്നാ മതി!!!!


അമ്മോ ശരീരവര്‍ണ്ണന കലക്കി കോട്ട് ചെയ്യാനാണേ ഒരുപാട് ഉണ്ട്..... എന്നാലും

"എടി കൊച്ചെ.. നിങ്ങള്‍ പെണ്ണുങ്ങള്‍ക്ക്‌ മതം മാറി മുസ്ലിം ആകാന്‍ എളുപ്പമാ.. ഒരു കഷണം മുണ്ട് എടുത്തു തലേല്‍ ചുറ്റിയാല്‍ മതി. അത് പോലല്ല ഞങ്ങള്‍ ആണുങ്ങളുടെ കാര്യം. പലതും നഷ്ടപ്പെടുത്തേണ്ടി വരും :("

"മോണിറ്ററിന്റെ മുന്നിലിരുന്നു എന്നെ നോക്കി വെള്ളമിറക്കിയിരുന്ന പൊടിമീശക്കാരനെ ഞാനും ശ്രദ്ധിച്ചിരുന്നു "

അയ്യോ.... അമറന്‍ പ്രയോഗങ്ങള്‍ പറയാതിരിക്കാന്‍ വയ്യ!!!

അപ്പോ ഇതൊക്കെയാണ് മനസിലിരിപ്പ് അല്ലേ.... വൃത്തികെട്ടവന്‍

അരുണ്‍ കായംകുളം said...

എടി കൊച്ചെ.. നിങ്ങള്‍ പെണ്ണുങ്ങള്‍ക്ക്‌ മതം മാറി മുസ്ലിം ആകാന്‍ എളുപ്പമാ.. ഒരു കഷണം മുണ്ട് എടുത്തു തലേല്‍ ചുറ്റിയാല്‍ മതി. അത് പോലല്ല ഞങ്ങള്‍ ആണുങ്ങളുടെ കാര്യം. പലതും നഷ്ടപ്പെടുത്തേണ്ടി വരും

ഹ..ഹ..ഹ

ഒന്നും പറയാനില്ല :)

കുമാരന്‍ | kumaran said...

രായപ്പന്‍ പറഞ്ഞ പോലെ എനിക്കും സാലറി വേണ്ടാ.... പാസ്സ് പോര്‍ട്ട് മെയില്‍ ചെയ്തിട്ടുണ്ട്.

Smitha P. said...

അപ്പോ ഇതൊക്കെയാണ് മനസിലിരിപ്പ് അല്ലേ.... വൃത്തികെട്ടവന്‍ ... :(

ലവള്‍ക്ക് ഇതൊന്നും വായിക്കാന്‍ പറ്റാത്തത് മോന്റെ ഫാഗ്യം...


എഴുത്ത് ശൈലി അടിപൊളി... എനിച്ചിഷ്ടായീ.....

എറക്കാടൻ / Erakkadan said...

കുമാരന്റെ കൈ ഇതിൽ വന്നിട്ടുണ്ടെന്ന് പെണ്ൺ കേസ്‌ കണ്ടപ്പോൾ തന്നെ മനസ്സിലായി...ഹി..ഹി

latha said...

:D

jayarajmurukkumpuzha said...

aashamsakal.....

ഒടിയന്‍ said...

തള്ളെ ലവള് പുലിയാണ് കേട്ടോ .
കിടിലന്‍ വിവരണം

അബ്‌കാരി said...

ഹിഹി നന്ദി ചേട്ടന്മാരേ...

mini//മിനി said...

ഏതായാലും കലക്കിയിട്ടുണ്ട്. സെയ്‌വ് ചെയ്ത് വിശദമായി വായിച്ച് ചിരിക്കട്ടെ.

ഒഴാക്കന്‍. said...

എഴുത്ത് കൊള്ളാം കേട്ടോ പലസ്ഥലത്തും ചിരിച്ചു.

ഇടക്കിടക്ക് ബ്രാക്കെറ്റ് ഇടുന്നത് ഒഴുവക്കിയാല്‍ ഒന്നുടെ നന്നാവും എന്ന് തോന്നുന്നു

ഹരിക്കുട്ടന്‍ said...

ഒപ്റ്റിക്കല്‍ മൗസ് പോലെ കൈകാര്യം ചെയ്യാന്‍ എളുപ്പം ഉള്ള ഒതുങ്ങിയ ഫ്രണ്ട്ഓഫിസ്. അതായത് റിസപ്ഷന്‍. (ആദ്യം നമ്മള്‍ അളവ് എടുക്കുന്നത് അതിന്‍റെ ആണല്ലോ). നോക്കിയ മൊബൈല്‍ പോലെ ഒതുങ്ങിയ ബോഡി ഷേപ്പ്.. പോപ്പികുട തുറന്ന് കമിഴ്ത്തി വെച്ചത് പോലത്തെ ബാക്ക് ഓഫീസ്. ( വേണേല്‍ ഒരു പെട്ടിക്കട തുടങ്ങാന്‍ ഉള്ള സൗകര്യം ഉണ്ട്‌ ) നാഗ്പൂര്‍ ഓറഞ്ചല്ലികള്‍ വിലങ്ങനെ വെച്ചത് പോലെ ചുണ്ടിണകള്‍ (ജ്യൂസ് അടിച്ചു കുടിക്കാന്‍ തോന്നും )


തൊഴുതു അണ്ണാ....തൊഴുതു............
കിടക്കട്ടെ എന്റെ വകയും ഒരു കുഞ്ഞു വാള്‍............

Yesodharan said...

ഷമ്മി എഴുതാറുണ്ടെന്നു ഇന്ന അറിയാൻ കഴിഞ്ഞതു.....കിടിലൻ...ഇതിൽ കൂടുതൽ ഒന്നും പറ്യാൻ എനിക്കറ്യില്ല...

jayanEvoor said...

ഈശോ!
ബി.പി.പിന്നേം കൂടി!

Jishad Cronic™ said...

എഴുത്ത് ശൈലി അടിപൊളി...

Shani said...

ഹി ഹി ഹി .. സൂപ്പര്‍ എനിക്കും ഒരു ബ്ലോഗ്‌ തുടങ്ങിയാല്‍ കൊള്ളാം എന്നുണ്ട് .. പക്ഷെ അതിന്ടെ എ,ബി, സി, ഡി അറിയില്ല .. പണ്ട് വി.ട്ടി. ഭട്ടതിരി പാട് എഴുത്ത് പഠിച്ച ഉടനെ വയിച്ച പരസ്യ വാചകം "മാന്‍ മാര്‍ക്ക് കുട " .. എന്നത് പോലെ ഞാന്‍ ബ്ലോഗ്‌ ആദ്യമായി വായിക്കുന്നത് നിന്റെത് ആണ് .. :P എന്തായാലും കലക്കിയെടാ ഷമ്മി :D

മല്ലൂസ്‌ മാഷ്‌ said...
This comment has been removed by the author.
മല്ലൂസ്‌ മാഷ്‌ said...

ആ അവസ്ഥയിലും ഇടയ്ക്ക് എന്റെ കണ്ണുകള്‍ ഒപ്റ്റിക്കല്‍ മൌസിന്റെ റൈറ്റ് ബട്ടണ്‍ തിരയുന്നുണ്ടായിരുന്നു.. ഞാനാരാ മോന്‍ !

ജ്ജ്‌ പുലിയാണല്ലെ?

ഉമേഷ്‌ പിലിക്കൊട് said...

ആശാനെ നമിച്ചു

siya said...

അബ്കാരി ..ഇത് കലക്കി. വായിക്കാനും ,.അത് ഓര്‍ത്തു ചിരിക്കാനും ഒരു ഭാഗ്യം വേണം എന്‍റെ പോലെ ..ഞാന്‍ ഇവരെ ഒക്കെ പരിചയപെടാന്‍ എന്താ ഇത്ര വൈകിയതും? എന്‍റെ ബ്ലോഗില്‍ വന്ന് രണ്ടു വാക്ക് പറഞ്ഞതിനും .നന്ദി .ഇനി ഞാന്‍ ഇവിടെ വരാതെ പോകില്ല . ഞാന്‍ വാള് വക്കില്ലാട്ടോ അവരുടെ അടുത്ത് കൂടി പോലും പോകില്ല ..ഹഹഹ

റാം നാട്ടിക said...

സംഗതി ഉഷാറായിട്ടുണ്ട്
വിവരണം കലക്കി....
ഈ ഷാപ്പ് എനിക്കങ്ങിഷ്ടപെട്ടു.

മായമില്ലാത്ത നല്ല നാടന്‍ ചെത്ത്‌ കള്ള്
ഇനിയും പ്രതീക്ഷിക്കുന്നു.

സന്ദീപ് കളപ്പുരയ്ക്കല്‍ said...

ഇങ്ങനെയൊക്കെ എഴുതിയാല്‍ നമിക്കാതെ എന്തു ചെയ്യാനാ....
ബൈ ദ ബൈ,
അവിടെ ഒരു പണി കിട്ടാന്‍ വല്ല ചാന്‍സ് ഉണ്ടോ ?

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

പാവം ....
കള്ളുകച്ചവടക്കാരനാണേങ്കിലും ,കണ്ണ് ഐസ്ക്രീം പർലറിൽ തന്നെ...!
‘പക്ഷെ അത് കോമ്പന്‍സേറ്റ് ചെയ്യാന്‍ വേണ്ടി നെഞ്ചത്ത്‌ പതിവിലും ഒരിഞ്ചു താഴോട്ട് വേണെങ്കില്‍ കണ്ടോടാ എന്ന മട്ടില്‍ ഫ്രീ ഷോ ഉണ്ട്‌ ‘

ഗെഡീ... ഇതിന്റെ നൂറിരട്ടി ഡെയ്ലി കാണാവുന്ന ഈ ലണ്ടനിലെങ്ങാനും ,ഭായ് വന്നിരുന്നെങ്കിൽ എന്ന് ഭായ് ചത്തേനേ എന്ന് തോന്നിപ്പോകുന്നൂ...

കിണ്ണങ്കാച്ചി എഴുത്ത്..കേട്ടൊ

പ്രദീപ്‌ said...

ആ പോരട്ടളിയാ പോരട്ട് .............
ഇനിയിപ്പോ "മോണിറ്ററിന്റെ മുന്നിലിരുന്നു എന്നെ നോക്കി വെള്ളമിറക്കിയിരുന്ന പൊടിമീശക്കാരനെ ഞാനും ശ്രദ്ധിച്ചിരുന്നു " എന്ന് പറയാന്‍ ആയിരിക്കുമോ ?
എടുത്തെഴുതാന്‍ രണ്ടു മൂന്നു കാര്യങ്ങള്‍ കൂടിയുണ്ട് .. വായിച്ചു കഴിഞ്ഞു തപ്പി നോക്കിയിട്ട് കണ്ടില്ല .. പിന്നെ ഇത് അബ്കാരിക്കുള്ള കമന്റ്‌ അല്ലേ? ഈ കുടിയന് ഈ കൂദാശ മതി ..
ആശംസകള്‍ ...

വിജയലക്ഷ്മി said...

vishayavum vivaranavum nannaayittundu...

Pranavam Ravikumar a.k.a. Kochuravi said...

"Ithrayum Venamaayirunno...." Avar Kaanandaa!

Thommy said...

നന്നായി...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹായ്...ആദ്യമായണിവിടെ വരുന്നത്..
നല്ല വര്‍ണ്ണന..ഭായിടെ ഓഫീസ് എവിടെയാ..?
ആ വഴി ഒന്നു വരാനാ...
ചുമ്മാ ഒരു രസം..

Pony Boy said...

എനിക്കും റഷ്യാക്കാരികളെ ഭയങ്കര ബഹുമാനമായിരുന്നു...പക്ഷേ ഒരുത്തി നിസാരകാര്യത്തിന് കഴിഞ്ഞാഴ്ച എന്നെ ചീത്ത വിളിച്ചു...അപാര തെറി.എന്തൊരു ചങ്കൂറ്റം..ഞാനതോടെ അവളുമ്മരുമായുള്ള കമ്പനി വിട്ടു...ബ്ലോഗ് കൊള്ളാട്ടോ ..

തെച്ചിക്കോടന്‍ said...

നല്ല രസമായിട്ടെഴുതി. പ്രയോഗങ്ങളെല്ലാം സൂപ്പര്‍.

ഇസ്മായില്‍ കുറുമ്പടി shaisma.co.cc said...

ആ കുമാരനെ അങ്ങ് കെട്ടിയെടുത്തോ..ലവനെ കൊണ്ട് തോറ്റു.
എനിക്ക് 'പ്രായപൂര്‍ത്തി' ആവാത്തതിനാല്‍ മുഴുവന്‍ വായിച്ചില്ല.ഹ ഹ

faisu madeena said...

ഈദ്‌ മുബാറക്‌ ........

രമേശ്‌അരൂര്‍ said...

മനോഹരമായ നര്‍മം ..പുതിയ പോസ്റ്റിനു കാലമായില്ലേ ?

അബ്‌കാരി said...

ഇവിടെ വരുകയും കമന്റ് ഇടുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി :)

jayarajmurukkumpuzha said...

valare rasakaramayi..... aashamsakal....

ente lokam said...

ദേ അടി അറവു പറഞ്ഞു .
ഒരു കുപ്പി എട്.ഞാന്‍ ഇന്ന്
ഇവിടെ കൂടുവാ

ManzoorAluvila said...

ചിരിയുടെ വികാരത്തിന്റെ സസ്പെൻസ് തിരികിയ ഒഴുക്കുള്ള രചന..ആശംസകൾ എല്ലാ നന്മയും നേരുന്നു

Kunnu Blogger said...

ഞാനൊരു പുതിയ സന്ദര്‍ശകന്‍, വായിച്ചപ്പോള്‍ അഭിപ്രയം പറയാതെ പോകുന്നത് ശെരിയല്ല എന്നൊരു തോന്നല്‍, നല്ല ശൈലി, അറബി കവികളെയും അതിരുകടക്കുന വര്‍ണന ഞാനിനിയും വരും

comiccola / കോമിക്കോള said...

കൊള്ളാമല്ലോ.......:)

ഇഷ്ടമായി...
വീണ്ടും കാണാം

ചെമ്മരന്‍ said...

:)

എന്റെ ബ്ലോഗ്‌ : http://chemmaran.blogspot.com/

Absar said...

ഗോളളാട്ടോ....
ഇവിടെയും വരില്ലേ..
www.absarmohamed.blogspot.com

ഇട്ടിമാളു said...

"ആ കീ ചെയിനിന്റെ പടം മൊബൈലില്‍ എടുത്തു"..

സമ്മതിച്ച്.. പക്ഷെ

താക്കോലിന്റെ ഡൂപ്ലിക്കേറ്റ് എടുത്തത് എവിടെയാ ഒളിപ്പിച്ചെ ?

RK said...

:)