
പ്രായപൂത്രി ആയവര്‍ മാത്രം വായിക്കുക...
അനസ്തേഷ്യ എന്ന് കേള്‍ക്കുമ്പോ നിങ്ങള്‍ക്കൊക്കെ ഓപ്പറേഷന് തീയേറ്ററും മുഖം മൂടിയ നേഴ്സ് മാരെയും കത്രിക പിടിച്ചു നിക്കുന്ന ഡോക്ടറെയും ആണ് ഓര്മ വരുന്നതെങ്കില്‍ എനിക്ക് അത് വെളുത്ത സ്കാര്‍ഫ് ഇട്ടു ഒരു കോഴിമുട്ടയുടെ ഷേപ്പില്‍ സുന്ദരമായ മുഖം മാത്രം പുറത്തു കാണിച്ചു എപ്പോഴും ചിരിച്ചു കൊണ്ട് നടക്കുന്ന ഒരു റഷ്യന്‍ പെണ്‍കുട്ടി ആണ് . എന്റെ സഹപ്രവര്‍ത്തക.അനസ്തേഷ്യ എന്നാല്‍ മരണത്തില്‍ നിന്നു തിരിച്ചു വന്നവള്‍ എന്നാണ് അര്‍ഥം.
ആള് വലിയ ജാഡ ആണ് .( അത് കാണിക്കാനും മാത്രം ഉണ്ടെന്നു കൂട്ടിക്കോ ). ഇവിടത്തെ ഏതോ ഒരു അറബി പയ്യനുമായി വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്.. അതിനാല്‍ ഇപ്പൊ മതം മാറി മുസ്ലിം ആയി. ലാദനങ്കിളിനോട് ഒരു നേരിയ ചായ്വ് ഉണ്ടോ എന്നും എനിക്ക് ഒരു സംശയമുണ്ട്. കാരണം ഇടയ്ക്കിടെ യൂട്യൂബില്‍ അമേരിക്കയ്ക്കും ബുഷിനും ഒബാമയ്ക്കും ഒക്കെ എതിരെ ഉള്ള വീഡിയോസ് കാണിച്ചു എന്നെയും മതം മാറ്റി മുസ്ലിം ആക്കാന്‍ ശ്രമിക്കാറുണ്ട് :( ഹും നടന്നത് തന്നെ. എടി കൊച്ചെ.. നിങ്ങള്‍ പെണ്ണുങ്ങള്‍ക്ക് മതം മാറി മുസ്ലിം ആകാന്‍ എളുപ്പമാ.. ഒരു കഷണം മുണ്ട് എടുത്തു തലേല് ചുറ്റിയാല്‍ മതി. അത് പോലല്ല ഞങ്ങള്‍ ആണുങ്ങളുടെ കാര്യം. പലതും നഷ്ടപ്പെടുത്തേണ്ടി വരും :(
ആള്‍ക്ക് ഇന്ത്യന്‍ ഭക്ഷണത്തോട് പുച്ഛം ആണ് . ഐ ഡോണ്ട് ലൈക്ക് സ്പൈസി കേരള ഫുഡ് എന്ന് ഇടയ്ക്കിടെ പറയും . മൂന്നു നേരവും ഉരുളക്കിഴങ്ങ് പുഴുങ്ങി തുന്നുന്ന ഇവള്‍ക്ക് എന്തറിയാം നമ്മടെ ഭക്ഷണത്തെ കുറിച്ച് .ലഞ്ച് എന്താണ് എപ്പോള്‍ ചോദിച്ചാലും പറയും പൊട്ടാറ്റോ എന്ന്. ഇന്ന് ചിക്കന്‍ ആണെങ്കില്‍ നാളെ മീന്‍ ആയിരിക്കും അതിന്റെ കൂടെ .എന്തുവാ ആ ഡിഷിന്റെ പേര് എന്ന് ചോദിച്ചാല്‍ പറയും.. പൊട്ടറ്റോ!!! എടി നീ പുട്ട് എന്ന് കേട്ടിട്ടുണ്ടോ ? ഇടിയപ്പം കണ്ടിട്ടുണ്ടോ ? ദോശ എന്ന് പറഞ്ഞാല്‍ എന്താന്നു നിനക്കറിയോ ? ഇങ്ങനത്തെ നീയാണോ മലയാളികളുടെ ഭക്ഷണത്തെ പുച്ഛിക്കുന്നത്? ബ്ലാടി ഫൂള്‍ !
പറഞ്ഞ് വന്നത് സബ്രീനയെ കുറിച്ചാണ് . അനസ്തേഷ്യയുടെ കൂട്ടുകാരി. ഹോ. നിങ്ങള്‍ കേള്‍ക്കണം! കേട്ടാല്‍ പോരാ.. കാണണം! അങ്ങനത്തെ ഒരു മൊതലാ. :( അനസ്തേഷ്യ ഹോക്കി ടീമിലെ ഗോള്‍കീപ്പര്‍ പോലെ ഡ്രസ് ചെയ്തിട്ടാണെങ്കില്‍ ഇവള് ബീച്ച് വോളിയിലെ ക്യാപ്ടനെ പോലെ ആണ് ഡ്രസ്സിംഗ് :( ഇങ്ങനേം ഉണ്ടോ ഒരു വിശാലമനസ്കത! വര്‍ണിക്കാന്‍ തുടങ്ങിയാല്‍ ഞാന്‍ തറ ആകും..ഞാന്‍ എന്നല്ല ഏതു തറയും കൂതറ ആയിപ്പോകും . ആളെ ഞാന്‍ രണ്ടോ മൂന്നോ തവണയേ കണ്ടിട്ടുള്ളൂ.. ( പോരെ ? :() ഓഫീസില്‍ വന്നിട്ട് ഫാഷന്‍ ടിവി ഓര്‍മിപ്പിക്കുന്ന തരം നടത്തവും ചിരിയും ആണ്..ആഞ്ജനേയനെ വിളിച്ചു കണ്ണുമടച്ച് പ്രാര്‍ഥിച്ചാണ് ഈയുള്ളവന് ആ സമയം നേരം പോക്കുന്നത്. അല്ലെങ്കില്‍ ഭയങ്കരമായി പണിയില്‍ കോണ്സണ്ട്രേറ്റ് ചെയ്യും. നിങ്ങള്‍ക്കൊന്നും അത് പറഞ്ഞാല്‍ മനസിലാകൂല്ല.. അനുഭവിച്ചു തന്നെ അറിയണം ആ നേരത്തെ ടെന്‍ഷന്‍ . ബ്രഹ്മന്റെ ഒരു സ്പെഷ്യല്‍ പ്രോഡക്റ്റ് ആണ് അവള് :(
ഒപ്റ്റിക്കല്‍ മൗസ് പോലെ കൈകാര്യം ചെയ്യാന്‍ എളുപ്പം ഉള്ള ഒതുങ്ങിയ ഫ്രണ്ട്ഓഫിസ്. അതായത് റിസപ്ഷന്. (ആദ്യം നമ്മള് അളവ് എടുക്കുന്നത് അതിന്റെ ആണല്ലോ). നോക്കിയ മൊബൈല്‍ പോലെ ഒതുങ്ങിയ ബോഡി ഷേപ്പ്.. പോപ്പികുട തുറന്ന് കമിഴ്ത്തി വെച്ചത് പോലത്തെ ബാക്ക് ഓഫീസ്. ( വേണേല്‍ ഒരു പെട്ടിക്കട തുടങ്ങാന്‍ ഉള്ള സൗകര്യം ഉണ്ട് ) നാഗ്പൂര്‍ ഓറഞ്ചല്ലികള്‍ വിലങ്ങനെ വെച്ചത് പോലെ ചുണ്ടിണകള്‍ (ജ്യൂസ് അടിച്ചു കുടിക്കാന്‍ തോന്നും )
ഇന്നിപ്പോ എന്തിനാണാവോ അനസ്തേഷ്യ ഇല്ലാത്ത നേരം നോക്കി ഇവളെ കെട്ടി എടുക്കുന്നത് . അതും എന്നെ വിളിച്ചു ഞാന്‍ ഇവിടെ ഉണ്ടോ എന്ന് ഉറപ്പാക്കിയ ശേഷം ! ഞാന്‍ നോക്കുമ്പോള്‍ എല്ലാം അവള് എന്നെയും നോക്കാറുണ്ടായിരുന്നു.. ഇനിയിപ്പോ "മോണിറ്ററിന്റെ മുന്നിലിരുന്നു എന്നെ നോക്കി വെള്ളമിറക്കിയിരുന്ന പൊടിമീശക്കാരനെ ഞാനും ശ്രദ്ധിച്ചിരുന്നു " എന്ന് പറയാന്‍ ആയിരിക്കുമോ ? ഹേയ്! ദൈവമേ അങ്ങനെ എങ്ങാന്‍ കേട്ടാല്‍ ബി പി കൂടി ഞാന്‍ പൊട്ടിത്തെറിച്ചു ചത്ത് പോകും :(
ഇന്ന് ഭാഗ്യത്തിന് ഫ്രോക്ക് കഷ്ടിച്ച് മുട്ടിന്റെ മുകളില്‍ വരെ എത്തുന്നുണ്ട്. അത്രേം ടെന്‍ഷന്‍ കുറഞ്ഞു . പക്ഷെ അത് കോമ്പന്‍സേറ്റ് ചെയ്യാന്‍ വേണ്ടി നെഞ്ചത്ത് പതിവിലും ഒരിഞ്ചു താഴോട്ട് വേണെങ്കില്‍ കണ്ടോടാ എന്ന മട്ടില്‍ ഫ്രീ ഷോ ഉണ്ട് :( ചതിച്ചല്ലോ ദൈവമേ !!! ഈ സിറ്റ്വേഷന് എങ്ങനെ മറികടക്കും ? എന്റെ നെഞ്ചില്‍ ശിവമണി ഡ്രം വായിക്കാന്‍ തുടങ്ങി .
ഹായ് !!! അതിമനോഹരമായി ചിരിച്ചു കൊണ്ട് അവള് ദൂരെ നിന്നേ വിഷ് ചെയ്തു.
ഹായ് !! ഞാന്‍ തിരിച്ചും. ശബ്ദം വന്നിരുന്നോ അതോ കാറ്റ് മാത്രമോ എന്ന് ഓര്മ ഇല്ല .
അവള് അടുത്തേക്ക് നടന്നു വരാന്‍ തുടങ്ങി . ഞാന്‍ ചെയറില്‍ നിന്നു പതുക്കെ എണീറ്റുവോ ? ഹേയ്.. പക്ഷെ ശിവമണി ടെമ്പോ കൂട്ടിയത് എനിക്ക് ഫീല്‍ ചെയ്തു.
"നിന്റെ കൂട്ടുകാരി ഇവിടെ ഇല്ല പോയിട്ട് പിന്നെ വാ.." അത് പറയുമ്പോ എത്ര നിയന്ത്രിച്ചിട്ടും എന്റെ നോട്ടം അവളുടെ ചുണ്ടില്‍ നിന്നു വഴുതി മാറത്തേക്ക് വീണത് അവള് കണ്ടു :( എന്നെ അവള്‍ക്കു കുറ്റം പറയാന്‍ കഴിയില്ല കാരണം അവള് ഈ നോട്ടം എത്ര കണ്ട് കാണും ?
എന്റെ നോട്ടം ആസ്വദിച്ചു കൊണ്ട് അവള് പറഞ്ഞു i know she is not here!!! can you do me a favour ?
ഹോ ഇത് അത് തന്നെ ! കൊച്ചെ എന്നില്‍ നിന്നും അതൊന്നും പ്രതീക്ഷിക്കണ്ട .ഞാന്‍ ആ ടൈപ്പ് അല്ല .
ദൈവമേ അവള് പിന്നേം അടുത്തോട്ടു നീങ്ങി വരുകയാണല്ലോ.ഏതോ പെര്‍ഫ്യൂമിന്റെ ലഹരി പിടിപ്പിക്കുന്ന മണം! ഞാന്‍ ഒരടി പിന്നോട്ട് മാറി. എന്റെ കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു.
ഒരു zip വലിച്ചു തുറക്കുന്ന ശബ്ദം .വയറ്റില്‍ ഒരു ആളല്‍! ഹോ ഭാഗ്യം അവളുടെ തോളില്‍ തൂക്കിയ ബാഗിന്റെയാ ...ഞാന്‍ തെറ്റിദ്ധരിച്ചു :(
ആ അവസ്ഥയിലും ഇടയ്ക്ക് എന്റെ കണ്ണുകള്‍ ഒപ്റ്റിക്കല്‍ മൌസിന്റെ റൈറ്റ് ബട്ടണ്‍ തിരയുന്നുണ്ടായിരുന്നു.. ഞാനാരാ മോന് !
അവള് ബാഗില്‍ കയ്യിട്ടു എന്തോ എടുക്കുന്നു. പിങ്ക് നിറത്തില്‍ എന്തോ ഒരു മിന്നല്‍ പോലെ കണ്ടു. ഈശ്വരാ .. ഹിന്ദുസ്ഥാന്‍ ലാറ്റെക്സിന്റെ ആ പ്രോഡക്റ്റ്നും പിങ്ക് നിറം ആണെന്ന് കേട്ടിട്ടുണ്ട് . ഇനി അത് തന്നെ ആണോ ? ഇവള് എന്തിനുള്ള പുറപ്പാടാ ?
സൂക്ഷിച്ചു നോക്കിയപ്പോള്‍ അത് ഒരു താക്കോല്‍ ആണ്.
ഓ അപ്പൊ അതാണ് കാര്യം. അവക്കടെ വീടിന്റെ താക്കോല്‍ കൂട്ടുകാരിയെ ഏല്‍പ്പിക്കാന്‍ എന്റെ സഹായം വേണം ! ത്ഫൂ.. എന്റെ പട്ടി സഹായിക്കും.
വാട്ട് ?
യ്യോ ഒന്നൂല്ല ഇങ്ങനെ കുലുക്കാതെ :( ഞാന്‍ കൊടുത്തേക്കാം..
ബദലായി ഒരു മോഹിപ്പിക്കുന്ന ചിരിയും സമ്മാനിച്ച് കൊണ്ട് അവള് പോയി..അവള് പോയശേഷം ഒരു കൌതുകത്തിന് ഞാന്‍ ആ കീ ചെയിനിന്റെ പടം മൊബൈലില്‍ എടുത്തു. ദാ കാണ്..

കണ്ടാ..കീചെയിനില്‍ വരെ പ്രലോഭനം. ഇനി നിങ്ങള്‍ പറ ഞാനീ പറഞ്ഞതില്‍ വല്ല തെറ്റും ഉണ്ടോ ? :(
(അംഗലാവണ്യവര്ണനയ്ക്ക് കുമാരേട്ടനോട് കടപ്പാട്.)